Monday 10 October 2016

സ്കൂൾ ലാബ് ഉദ്ഘാടനo

എസ്.എൻ.എ.യു.പി.സ്കൂൾ ശാസ്ത്ര .ഗണിത ശാസ്ത്ര;സാമൂഹ്യ ശാസ്ത്ര ലാബ് ഉദ്ഘാടനം. കേരള റവന്യൂ വകുപ്പ് മന്ത്രി ആരാധ്യനായ ശ്രീ.ഇ.ചന്ദ്രശേഖരൻ അവർകൾ.9.10.16 നു്.ഞായറാഴ്‌ച 2.30 ന് നിർവ്വഹിച്ചു'


Sunday 9 October 2016

S N A U SNAUP SCHOOL Padnekkad LAB Inaguration

നമ്മുടെ  വിദ്യാലയത്തിൽ പുതുതായി നിർമ്മിച്ച ശാസ്ത്ര ,ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബിന്റെ ഉദ്ഘാടനവും ,   ശ്രീ.കെ.വി.കുഞ്ഞമ്പു സ്മാരക എൻഡോവ്മെന്റ് വിതരണവും ആരാധ്യനായ  കേരള റവന്യൂ വകുപ്പ് മന്ത്രി ശ്രീ.ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു.യോഗത്തിൽ സ്കൂൾ മാനേജർ ശ്രീ.കെ.വി.സതീശൻ അവർകൾ അധ്യക്ഷത വഹിച്ചു.ശ്രീമതി;എം.വി.സ്ത്യഭാമ സ്മാരക എൻഡോവ്മെന്റ് വിതരണം കാഞ്ഞങ്ങാട് നഗരസഭ വൈസ് ..ചെയർപേഴ്സൺ ശ്രീമതി.എൽ.സുലൈഖ നിർവ്വഹിച്ചു. പി.ടി.എ.വകയായുള്ള എൻഡോവ്മെന്റ് വിതരണം കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ശ്രീ.അബ്ദുൾ റസാഖ് താ യി ലക്കണ്ടി നിർവ്വഹിച്ചു.കാസറഗോഡ്. ഡയറ്റ് പ്രിൻസിപ്പാൾ ഡോ: കൃഷ്ണ കുമാർ സർ.മുഖ്യ പ്രഭാഷണം നടത്തി.കാഞ്ഞങ്ങാട് ഡി.ഇ.ഒ.കെ.പി. പ്രകാശ് കുമാർ.ഹോസ്ദുർഗ് എ.ഇ.ഒ.ശ്രീമതി. പുഷ്പ ടീച്ചർ .പി .ടി .എ .പ്രസിഡണ്ട്‌. ശ്രീ.കെ.കുശലൻ: സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.അഷറഫ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ എച്ച്.എം ഇൻ ചാർജ്.ശ്രീമതി. യു. പ്രീതി സ്വാഗതവും എസ്.ആർ.ജി.കൺവീനർ  ശ്രീ.എം.സുമേഷ് മാസ്റ്റർ നന്ദി പ്രകടനവും നടത്തി.

Wednesday 6 July 2016

ഫീൽഡ് ട്രിപ്പ്

സയൻസ് പഠനവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാർത്ഥികൾ  പsന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് നടത്തിയ പഠനയാത്ര.


Tuesday 5 July 2016

പുകയില കഷായം

പാഠഭാഗവുമായി ബന്ധപ്പെട്ട് പുകയില കഷായ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ

Saturday 2 July 2016

ഇഫ്താർ സംഗമവും.സമൂഹ നോമ്പ് തുറയും

നമ്മുടെ  വിദ്യാലയത്തിൽ 1-7-16 (വെള്ളിയാഴ്ച ) ഇഫ്താർ സംഗമവും സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.നഗരസഭ കൗൺസിലർ അബ്ദുൾ റസാഖ് താ യി ലക്കണ്ടി , സദസ്സിൽ ഉദ്ഘാടനം നിർവ്വഹിച്ചു.മാനേജ്മെന്റ് പ്രതിനിധി ശ്രീ: കെ.വി.പ്രസാദ് അവർകൾ ആശംസ നേർന്ന് സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ട്.ശ്രീ.കെ.കുശലൻ അവർകൾ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്: ശ്രീമതി യു.പ്രീതി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ: അഷറഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.മുന്നൂറോളം രക്ഷിതാക്കൾ നോമ്പ് തുറയിൽ പങ്കെടുത്തു.

Thursday 30 June 2016

ഫീൽഡ് ട്രിപ്പ്

നമ്മുടെ വിദ്യാലയത്തിലെ സയൻസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട് , പടന്നക്കാട് കാർഷിക കോളേജിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. പി.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ,ചിത്ര ടീച്ചർ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി